വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ വീതം; തമിഴ്നാട് സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കമാകും

തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എഐഎഡിഎംകെ.

0
220

ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ എന്നുപേരിട്ട പദ്ധതിയിലൂടെ ഇതുവഴി 1.06 കോടി പേർക്ക് സഹായം ലഭിക്കും. വരുമാനവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാ‌ഞ്ചീപുരത്തു വച്ച് പദ്ധതിക്ക് തുടക്കമിടുവാൻ തീരുമാനം. പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാവര്‍ക്കും അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ പണം ലഭിക്കുമെന്നും സ‍്റ്റാലിന്‍ വ്യക്തമാക്കി. അതേസമയം, തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എഐഎഡിഎംകെ ആരോപിച്ചു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവര്ക്ക് വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ട്.

English Summary: AIADMK allege that the project is aimed at elections.