ലോകകപ്പ് യോ​ഗ്യതാമത്സരം; അവസാനമിനിട്ടിൽ ബ്രസീലിന് ജയം

90-ാം മിനിറ്റിൽ നെയ്മറിന്റെ കോർണർ കിക്ക് ഹെഡറിലൂടെ മാർക്കിഞ്ഞോസ് ഗോളാക്കി.

0
305

പെറു: ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ പെറുവിനെ ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ. ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ യോ​ഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അർജന്റീനയാണ് രണ്ടാമത്. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളും ആക്രമങ്ങളും ഉണ്ടായതൊഴിച്ചാൽ പെറുവുമായുള്ള മത്സരം വിരസമായിരുന്നു.

ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും നിറഞ്ഞുകളിച്ചു. 17-ാം മിനിറ്റിൽ റാഫീന്യ ബ്രസിലിനുവേണ്ടി ആദ്യ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 29-ാം മിനിറ്റിൽ റിച്ചാർലിസൺ വീണ്ടും വല കുലുക്കി, എന്നാൽ, അപ്പോഴും നിർഭാ​ഗ്യം ഓഫ്സൈഡിന്റെ രൂപത്തിലെത്തി.

രണ്ടാം പകുതിയിലാണ് ഏതാനും നല്ല മുന്നേറ്റങ്ങൾ ഇരു ടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായത്. രണ്ടിടങ്ങളിലും പ്രതിരോധ മികവ് കൊണ്ടാണ് ഗോൾ പിറക്കാതെ പോയത്. ഒടുവിൽ 90-ാം മിനിറ്റിൽ നെയ്മറിന്റെ കോർണർ കിക്ക് തകര്‍പ്പൻ ഹെഡററിലൂടെ മാർക്കിഞ്ഞോസ് വലയിലെത്തിച്ചു.