ലുക്മാനെ തല്ലാൻ കാരണമുണ്ട്; സണ്ണി വെയ്ൻ പറയുന്നു

36 സെക്കന്‍റോളമാണ് വീഡിയോ നീണ്ടു നില്‍ക്കുന്നത്

0
6803

യുവനടന്മാരായ സണ്ണി വെയ്നും ലുക്മാനും തമ്മിൽ അടി കൂടുന്നതും തെറി വിളിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു അടിച്ചിട്ട മുറിയിലായിരുന്നു സംഭവം നടന്നത്. ഇരുവരേയും പിടിച്ച്‌ മാറ്റാൻ എത്തിയവര്‍ തമ്മില്‍ തല്ലരുതെന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു. സംഭവത്തിലെ യാഥാര്‍ഥ്യം നടന്മാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

ഒരു വിഭാഗം ചിന്തിച്ചത് പോലെ തന്നെ അതൊരു പ്രമോഷൻ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു. സണ്ണി വെയ്‌നും ലുക്മാന്‍ അവറാനും ഒരുമിക്കുന്ന പുതിയ ചിത്രം ടര്‍ക്കിഷ് തര്‍ക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്നും ലുക്മാനും പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ടര്‍ക്കിഷ് തര്‍ക്കം സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. ആ സിനിമ റിലീസ് ചെയ്യാനുള്ള പ്ലാനാണ്. അതിന് മുമ്പ് ആളുകളിലേക്ക് ആ സിനിമയുടെ പേരും കാര്യങ്ങളും എത്തിക്കണമായിരുന്നു. പ്രൊഡ്യൂസേഴ്സ് ആവശ്യപ്പെട്ടതുകൊണ്ട് അവര്‍ അങ്ങനൊരു പ്ലാൻ പറഞ്ഞതുകൊണ്ടാണ് അടികൂടുന്ന വീഡിയോ ചെയ്തത്,’ സണ്ണി വെയ്ൻ പറഞ്ഞു.

എന്നാല്‍ പ്രമോഷന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ച വീഡിയോയാണെന്ന് വെളിപ്പെടുത്തല്‍ വന്നതോടെ പ്രേക്ഷകരില്‍ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചു.