റിയാദ് അന്താരാഷ്ട്ര പുസ്തകമേള; 28 ന് തുടക്കമാകും, ഒരുക്കങ്ങൾ പൂർത്തിയായി റിയാദ്

രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയും അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയുമായിരിക്കും ഇത്

0
95

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് സെപ്റ്റംബർ 28 ന് തുടക്കമാകും. ആരംഭിക്കും. ഒക്ടോബർ ഏഴ് വരെ നീളുന്ന മേള റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റി ആസ്ഥാനത്തെ 46,000 ചതുരശ്രമീറ്ററിലൊരുങ്ങുന്ന നഗരിയിലാണ് നടക്കുക. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിലാണ് ഈ വർഷം സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി പുസ്തകമേള ഒരുക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയും അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയുമായിരിക്കും ഇത്. ഏത് പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിവിധ സാംസ്കാരിക പരിപാടികൾ മേളയോടനുബന്ധിച്ച് ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അതോറിറ്റിക്ക് കീഴിൽ പുരോഗമിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ പ്രസാധക സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, അതോറ്റികൾ എന്നിവയുടെ വിപുലമായ പങ്കാളിത്തത്തിന് മേള സാക്ഷ്യം വഹിക്കും. 10 ലക്ഷത്തിലധികം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മേളയിൽ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പുസ്‌തകങ്ങൾ, വിലയേറിയ കൈയ്യെഴുത്തുപ്രതികൾ, ചിത്രമെഴുത്തുകൾ, പെയിൻറിങുകൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകും. ഒപ്പം എല്ലാ ദിവസവും സാംസ്ക്കാരിക പരിപാടികളും അരങ്ങേറും. ഇത്തവണ മേളയിൽ കുട്ടികൾക്കുള്ള കവിതാ പാരായണ മത്സരമുണ്ടാകും. ഒക്ടോബർ നാലിന് ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് സമ്മേളനവും നടക്കും.