തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാംഘട്ട
അഭിമുഖം സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത്. നാലാംഘട്ടത്തിലും 300 പേര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖം. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.
നാലാംഘട്ടത്തിലേയ്ക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത, ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ഇവര്‍ക്ക് ഫാസ്റ്റ്ട്രാക്കിലൂടെയാണ് നിയമനസാധ്യത. ജര്‍മ്മന്‍ ഭാഷായോഗ്യത നേടിയ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നൽകാം. വിശദമായ സി വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20 ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനവും ലഭിക്കും.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍ വിന്‍ പദ്ധതിയെപ്പറ്റിയുള്ള വിശദ വിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യ) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൽ സർവീസ്) ബന്ധപ്പെടാം.
English Summary: Candidates who have B1 and B2 qualifications in German can also attend the interview.