പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നേഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു

ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ ബേസില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു

0
178

കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന നേഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിയില്‍ അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഈ മാസം അഞ്ചിനാണ് അല്‍ക്കയെ ഇരിങ്ങോള്‍ സ്വദേശി ബേസില്‍ ആക്രമിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ ബേസിൽ ആത്മഹത്യ ചെയ്തിരുന്നു.

സംഭവ ദിവസം ഉച്ചയോടെ ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ ബേസില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേൽക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശി ചിന്നമ്മ എന്നിവര്‍ക്കും പരിക്കേറ്റു. സംഭവശേഷം ആയുധവുമായി കടന്നുകളഞ്ഞ ബേസിലിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായ പ്രതി ബേസിലും കോലഞ്ചേരിയില്‍ നേഴ്സിങ് നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പുറത്തുവന്ന വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്