പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിക്ക് 61 വർഷം തടവ്

പിഴയൊടുക്കിയില്ലെങ്കിൽ 11 മാസം അധിക തടവും അനുഭവിക്കണം.

0
107

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 61 വർഷം തടവും 2,10,000 രൂപ പിഴയും ശിക്ഷ. പശ്ചിമബംഗാൾ ചാർമധുരാപ്പർ സ്വദേശി ഇൻസമാം ഉൽ ഹാക്ക് എന്ന രാജീവിനെയാണ് (20) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 11 മാസം അധിക തടവും അനുഭവിക്കണം.

2017 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം. ഇരയായ പന്ത്രണ്ടുകാരിയുടെ സിമന്റ് തേപ്പ് ജോലി കരാറെടുത്ത ഇൻസമാം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയെത്തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ഗംഗാധരൻ ഹാജരായി.

English Summary: Bengal native convicted by Hosdurg Fast Track Special Court.