സോഫിയ പോളിന്റെ അടുത്ത ചിത്രത്തിലും നായകൻ പെപ്പെ

0
132

ആർഡിഎക്സി’ന്റെ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ആന്റണി വർഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച് ആക്‌ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആർഡിഎക്സ് പോലെ തന്നെ വിശാലമായ കാൻവാസ്സിൽ, വലിയമുടക്കിൽ അവതരിപ്പിക്കുന്ന സിനിമയാകും ഇത്.

മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണയം പൂർത്തിയായി വരുന്നു.റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമൽ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ അഹമ്മദ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്.

സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് ആരംഭം കുറിക്കുന്നു. ഒക്ടോബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന സിനിമ രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും. പിആർഓ വാഴൂർ ജോസ്.