ഇടുക്കിയിൽ പീഡനശ്രമം എതിർത്ത പെൺകുട്ടിയെ വീട്ടിൽകയറി വെട്ടി; പ്രതി പോലീസ് പിടിയിൽ

0
164

നെടുങ്കണ്ടം: വീട്ടിൽകയറി പെൺകുട്ടിയെ കടന്നുപിടിക്കുകയും എതിർത്തപ്പോൾ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. പാമ്പാടുംപാറയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കളിവിലാസം വിജിത് (22) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വിജിത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി എതിർത്തതോടെ കഴുത്തിന് കുത്തിപ്പിടിച്ചു. മൽപ്പിടുത്തത്തിനിടെ, അവിടെ കിടന്ന കത്തി എടുത്ത് വെട്ടുകയായിരുന്നു. പെൺകുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്.

പെൺകുട്ടി ഇടുക്കി മെഡിക്കൽ കോേളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഇറങ്ങി ഓടിയ യുവാവിനെ നാട്ടുകാർ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ പേരിൽ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.