കാസര്‍കോട്: ഉപ്പള പച്ചിലംപാറയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സുമംഗലി,സത്യനാരായണന്‍ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ ചെളിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.
പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.