കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; ലോക്കോ പൈലറ്റുമാർക്കുള്ള സൂചനാബോർഡ് സ്ഥാപിച്ചു

0
339

രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസർകോട് സെക്ഷനിൽ വന്ദേഭാരതിന്റെ സൂചനാ ബോർഡുകൾ സ്ഥാപിച്ചു. ലോക്കോപൈലറ്റുമാർക്ക് എൻജിൻ വൈദ്യുതി ഓഫാക്കാനുള്ള നിർദേശം നൽകുന്ന ബോർഡുകളാണിവ. വന്ദേഭാരത് മംഗളൂരുവിൽ തുടങ്ങി കാസർകോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്.

ഇതിനുമുൻപ് ജൂലൈ ഏഴിനായിരുന്നു വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. വൈകാതെ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇക്കുറി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെ റൂട്ട് സംബന്ധിച്ച് വ്യക്തത വരുന്നതോടൊപ്പം ഇവയുടെ കാര്യത്തിലും സ്ഥിരീകരണമുണ്ടാകും.

നിലവിൽ കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിന് 16 കോച്ചുകളാണുള്ളത്. എന്നാൽ പുതുതായി പുറത്തിറങ്ങുന്ന ട്രെയിനുകളെല്ലാം എട്ട് കോച്ചുകളുള്ളവയായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ട്രെയിനുകൾ പുറത്തിറക്കാനുള്ള റെയിൽവേയുടെ ശ്രമത്തിൻ്റെ ഭാഗമായാണ് കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്.

English Summary: Vande Bharat sign boards installed along Kasaragod-Mangaluru route