സുസ്ഥിരമായ രീതിയില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് എഞ്ചിനീയറിംഗിന്റെ അടിസ്ഥാന ലക്ഷ്യം: മന്ത്രി റിയാസ്

നിര്‍മാണ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് കെഎച്ച്ആർഐയെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

0
137

തിരുവനന്തപുരം: സുസ്ഥിരമായ രീതിയില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് എഞ്ചിനീയറിംഗിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സാങ്കേതികവിദ്യകള്‍ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യഘടകമാണെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ സാങ്കേതികവിദ്യ പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് നിര്‍മാണ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് കെഎച്ച്ആർഐയെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐഐടികള്‍ പോലെയുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പഠനങ്ങള്‍ നടക്കുന്നത്.

കെഎച്ച്ആർഐ അടുത്തിടെ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍

1. പാലങ്ങളുടെ ഈട് വര്‍ധിപ്പിക്കുന്നതിനുള്ള ഡ്യൂബിലിറ്റി അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍

ഐഐടി മദ്രാസുമായി സഹകരിച്ച് വലിയഴീക്കല്‍ പാലത്തില്‍ നടത്തിയ പൈലറ്റിംഗ് പഠനം.പാലങ്ങളുടെ ഉറപ്പും, ആയുസ്സും മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. പാലത്തിന്റെ നിര്‍മ്മാണത്തിനായി ബ്ലാസ്റ്റ് ഫര്‍ണസ് സ്ലാഗ് അടിസ്ഥാനമാക്കിയുള്ള സിമന്റാണ് ഉപയോഗിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന ഒപിസി സിമന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാലത്തിന്റെ ആയുസ് നാലിരട്ടിയായി വര്‍ദ്ധിക്കുന്നുവെന്നാണ് ഗവേഷണ ഫലം. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ പെര്‍ഫോമന്‍സ് സ്‌പെസിഫിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ചു

2. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തീരദേശ പാലങ്ങളുടെ പുനരുദ്ധാരണം ഐഐടി മദ്രാസില്‍ നിന്നുള്ള സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ പദ്ധതി. കാതോഡിക് പ്രൊട്ടക്ഷന്‍, റീആല്‍ക്കലൈസേഷന്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തീരദേശ പാലങ്ങളുടെ പുനരുദ്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പഠനം ലക്ഷ്യമിടുന്നത്.

3. അള്‍ട്രാഹൈപെര്‍ഫോമന്‍സ് കോണ്‍ക്രീറ്റ് വികസിപ്പിക്കുന്നതിനുള്ള പൈലറ്റിംഗ് പഠനം ഐഐടി മദ്രാസ്, ഐഐടി തിരുപ്പതി, എന്‍ഐടി കോഴിക്കോട്, മേസ് കോതമംഗലം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്നത്. ഈ പ്രോജക്ട്‌സ് നോണ്‍ പ്രൊലൈറ്ററി അള്‍ട്രാഹൈപെര്‍ഫോമന്‍സ് കോണ്‍ക്രീറ്റ് മിക്‌സുകള്‍ (പരമ്പരാഗത കോണ്‍ക്രീറ്റുമായി താരതമ്യപ്പെടുതുതുമ്പോള്‍ 4 മുതല്‍ 8 മടങ്ങ് വരെ ശക്തം) വികസിപ്പിക്കാനും പൊതുമരാമത്ത് പ്രവൃത്തികളില്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
സംരക്ഷണ ഭിത്തികള്‍, പാലങ്ങള്‍ പോലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്ന, പ്രീകാസ്റ്റ് നിര്‍മ്മാണ ഭീതികളെ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.

4. സെന്‍സറുകള്‍ ഉപയോഗിച്ച് പാലങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനുള്ള പൈലറ്റിംഗ് പഠനം ഐഐടി മദ്രാസില്‍ നിന്നുള്ള സാങ്കേതിക പിന്തുണയോടെ നടക്കുന്നു. സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ വിവിധ പാലങ്ങളുടെ ഉറപ്പും ആയുസും വിലയിരുത്താന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.പുതുതായി നിര്‍മിച്ച പാലങ്ങളെയും അപകടാവസ്ഥയിലായ പാലങ്ങളെയും നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്തി ഡിസൈനര്‍മാര്‍ക്ക് സമാനമായ പാലങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനു ഉപയോഗിക്കാം.

5. ബലക്കുറവ് ഉള്ള മണ്ണിലെ ബഹുനില കെട്ടിടങ്ങള്‍ക്കായി ചൈല്‍ഡ് റാഫ്റ്റ് ഫൗണ്ടേഷന്‍ ഡിസൈന്‍. ഈ പഠനത്തിന്റെ ലക്ഷ്യം ബലക്കുറവുള്ള മണ്ണിലെ ഫൗണ്ടേഷന്‍ ഒപ്റ്റിമൈസ് ചെയ്യുകയും, അതുവഴി ചെലവ് ഗണ്യമായി കുറക്കുകയും ചെയ്യുക എന്നതാണ്.

6. ഹോട്ട് മിക്‌സ് അസ്‌കാല്‍റ്റിന്റെ ഈര്‍പ്പ സംവേദനക്ഷമത (ഒങഅ) കേരളത്തിലെ 11 മൊത്തം സ്രോതസ്സുകളുടെ/ക്വാറികളുടെ പെട്രോഗ്രാഫിയെയും ഈര്‍പ്പ സംവേദനക്ഷമതയെയും കുറിച്ചുള്ള സമഗ്ര പഠനം.
കാലാവസ്ഥ വൃതിയാനത്തിന്റെ ഫലമായി പതിവായിട്ടുണ്ടാകുന്ന മഴമൂലം കേരളത്തിലെ റോഡുകള്‍ തകരുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനും അതിനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കുന്നതിനുമായി ഗവഷേണം നടന്നു വരുകയാണ്. ഗവേഷണ പഠനത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന അഗ്രഗേറ്റുകളുടെ പ്രത്യേക രാസഘടന മൂലം വെള്ളത്തിനും ഈര്‍പ്പത്തിനും വിധേയമാകുകയും അതിന്റെ ഫലമായി അുെവമഹ േറോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ദീര്‍ഘകാല പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇവ പ്രതിപാദിക്കുന്ന ഫേസ് റിപ്പോര്‍ട്ട് ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കുന്നതാണ്

7. റോഡ് നിര്‍മ്മാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും അവതരിപ്പിക്കുന്ന സൂപ്പര്‍പേവ് മിക്‌സ് ഡിസൈന്‍ രീതിയുടെ പ്രയോഗക്ഷമതയെക്കുറിച്ചുള്ള പഠനം.
കേരളം കാലാവസ്ഥാ മാറ്റത്തെ അഭിമുഖീകരിക്കുന്നതിനാല്‍, കാലാവസ്ഥക്ക് അനുയോജ്യമായ റോഡ് രൂപകല്‍പന കാലഘട്ടത്തിന്റെ ആവശ്യമാണ്. താപനില വൃതിയാനമനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന ‘സുപ്പിരിയര്‍ പെര്‍ഫോമിംഗ് അസ്‌കാല്‍റ്റ് റോഡുകള്‍’ സൂപ്പര്‍പേവ് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള പഠനങ്ങള്‍ കെഎച്ആര്‍ഐ യില്‍ പുരോഗമിക്കുന്നു. ഇതിനായി റോഡിലെ താപനിലയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന പ്രത്യേക ബിറ്റുമെന്‍ (പെര്‍ഫോമന്‍സ് ഗ്രേഡ്) ഉപയോഗിക്കുന്നു.

8. റിസൈക്കിള്‍ ചെയ്ത അസ്ഫാല്‍റ്റ് (ആര്‍എപി) സാമഗ്രികള്‍ ഉപയോഗിച്ചുള്ള കേരള റോഡ് സെക്ടര്‍സുസ്ഥിരമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്ന പഠനം.
റോഡ് നിര്‍മ്മാണത്തില്‍ റീസൈക്കിള്‍ ചെയ്ത അഗ്രഗേറ്റുകളുടെ ഉപയോഗംസംബന്ധിച്ച് ഗഒഞക ഗവേഷണം നടത്തുന്നു. കേരളത്തിലെ ചില പദ്ധതികളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഡിസൈനിലും നിര്‍മ്മാണത്തിലും ഉള്ള വൈദഗ്ധ്യം പരിമിതമാണ്. ഈ വിടവ് നികത്തുന്നതിനും റോഡ് പദ്ധതികളില്‍ നിര്‍മ്മാണ സാമഗ്രികളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പഠനം ലക്ഷ്യമിടുന്നുവെന്നും മന്ത്രി അറിയിച്ചു.

English Summary: KHRI will be used effectively for research: Minister Riyas