തലൈവർ 171; ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു

വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ ഴോണർ പിടിച്ചായിരിക്കും തലൈവര്‍ 171 എന്നാണ് റിപ്പോർട്ട്

0
107

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ലോകേഷ് അക്കാര്യത്തിലും ഒരു തീരുമാനമാക്കിയിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ‘തലൈവർ 171’ ന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ടാണ് രജനി-ലോകേഷ് ചിത്രം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോകേഷ് ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകളെത്തിയതിന് പിന്നാലെയാണ് സംവിധായകന്റെ പോസ്റ്റ്.

വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ ഴോണർ പിടിച്ചായിരിക്കും തലൈവര്‍ 171 എന്നാണ് റിപ്പോർട്ട്. എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മ്മിക്കന്നത്. സംഘട്ടനം അൻപറിവാണ് നിർവഹിക്കുക. അനിരുദ്ധ് രവിചന്ദറാകും സംഗീത സംവിധാനം.

ലോകേഷിന്റെ വരാനിരിക്കുന്ന ചിത്രം വിജയ് നായകനാകുന്ന ലിയോ ആണ്. അതേസമയം, തലൈവര്‍ 171നു മുൻപ് രജനി ജ്ഞാനവേലിനൊപ്പമാകും ഒന്നിക്കുക. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് ജ്ഞാനവേലിന്റെ ‘തലൈവര്‍ 170’ന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്.