ടി സിദ്ദിഖ് എംഎല്‍എക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ചികിത്സയില്‍ തുടരുന്നു

ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍.

0
183

കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സിദ്ദിഖ് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ വാര്‍ഡിലേക്ക് മാറ്റി. ചികിത്സയുടെ തുടര്‍ച്ചയായി ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അനാരോഗ്യം സംബന്ധിച്ച് ടി സിദ്ദിഖ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടന്നു എന്ന് സിബിഐ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മാധ്യമങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നിരവധി കോളുകള്‍ വന്ന് കൊണ്ടിരിക്കുന്നു. ഇന്നലെ മുതല്‍ കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് മിംസില്‍ അഡ്മിറ്റ് ആണ്. ആരോടും പ്രതികരിക്കാനോ സംസാരിക്കാനോ പറ്റുന്ന സാഹചര്യമല്ല. ഫോണ്‍ ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമില്ല. ക്ഷമിക്കുമല്ലോ…’ എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

English Summary: T Siddique MLA was admitted private hospital in Kozhikode.