മൊറോക്കോ ഭൂകമ്പം; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്

0
282

റബറ്റ്: മൊറോക്കോയിലെ ഭൂകമ്പത്തിൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. റിപോർട്ടുകൾ പ്രകാരം 2400 പേർക്കാണ് ഭൂകമ്പത്തിൽ പരുക്കേറ്റത്.

സെപ്തംബർ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ ഭൂചലനം ഉണ്ടായത്.ഭൂകമ്പത്തെ തുടർന്ന് മൊറോക്കയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങളും മൊറോക്കൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭയും ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങൾ മൊറോക്കോക്ക് സഹായങ്ങളുമായി രം​ഗത്തുണ്ട്. ചരിത്ര
ന​ഗരമായ മറാക്കഷിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.