സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
203

തളിപ്പറമ്പ്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെയിൻ്റ് കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന എടക്കോം കണാരം വയലിലെ എം. സജീവൻ (40) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് റോഡിൽ പൂവം ടൗണിലായിരുന്നു അപകടം.

ആലക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്വകാര്യ ബസും സജീവൻ സഞ്ചരിച്ച പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഓടികൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണാരം വയലിലെ കണ്ണൻ -ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ. സിജി (അധ്യാപിക, കാര്യപ്പള്ളി സ്കൂൾ). മക്കൾ. ഹരികൃഷ്ണൻ, ഹരിനന്ദ. സഹോദരങ്ങൾ: സവിത ( പുളിമ്പറമ്പ്), ഷൈലജ (കണാരം വയൽ). തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

English Summary: bike accident in kannur