മുംബൈയില്‍ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നു; ആറ് തൊഴിലാളികൾ മരിച്ചു

അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്.

0
1729

മുംബൈ: താനെയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുവീണ് ആറുപേർ മരിച്ചു. രണ്ടുപേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. താനെ
നാരായണി സ്‌കൂളിന് സമീപം ബൾക്കും ഏരിയയിൽ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിലാണ് അപകടം. നിര്‍മ്മാണ തൊഴിലാളികളായ ആറ് പേരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്. കെട്ടിടത്തിലെ വാട്ടര്‍പ്രൂഫിങ് ജോലികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ താഴേക്ക് വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചതായി ‘ടൈംസ് നൗ’ റിപ്പോർട്ട് ചെയ്തു.

സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറ് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിമൂന്നാമത്തെ നിലയിൽ നിന്നാണ് ലിഫ്റ്റ് പൊട്ടിവീണത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് താനെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ തലവൻ യസ്‌വിൻ തദ്‌വി പറഞ്ഞു. അഗ്നിശമനസേനയും മറ്റും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

English Summary: Elevator Plunges From 40-Storey Building In Balkum.