ഗൃഹപ്രവേശനത്തിനുപോകാൻ അവധി നിഷേധിച്ചു; കോലാറിൽ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

0
131

ബംഗളൂരു: ഗൃഹപ്രവേശത്തിന് പോകാൻ അവധി നിഷേധിച്ചതിനെതുടര്‍ന്ന് കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളേജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ചെങ്ങന്നൂർ തോനയ്ക്കാട് മധുസദനത്തിൽ എം അഖിലേഷാണ് (20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയതെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു.

ഗൃഹപ്രവേശനത്തിനു നാട്ടിലെത്താൻ വെള്ളിയാഴ്ചത്തേക്ക് വിമാനടിക്കറ്റ് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. നാട്ടിലേക്ക് പോകാൻ കോളേജിൽ നിന്ന് അനുവാദം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എം സി മനുവിന്റെയും വി ജെ ശ്രീകലയുടെയും മകനാണ്. സംസ്കാരം തിങ്കളാഴ്ച പകൽ പത്തിന് വീട്ടുവളപ്പിൽ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: The student was found dead in the hostel room.