ജി 20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി

യുക്രൈന്‍ - റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു.

0
267

ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളിയ രണ്ടുനാൾ നീണ്ടുനിന്ന 18ാമത് ജി-20 ഉച്ചകോടി സമാപിച്ചു. വൺ എർത്ത്, വൺ ഫാമിലി എന്ന ആശയത്തിലൂന്നിയായിരുന്നു ചർച്ചകൾ. ഇതിനൊപ്പം ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമായ സംവാദവും ഉണ്ടായി. യുക്രൈന്‍ – റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു. അവസാനദിനമായ ഞായറാഴ്ച ‘ഒരുഭാവി’ എന്ന വിഷയത്തിലാണ് പ്രത്യേക ചര്‍ച്ച നടന്നത്. ഭാവിയിലെ വെല്ലുവിളികള്‍, സാങ്കേതിക വിഷയങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിഷയങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്തു.

ഒരു ഭാവി പ്രമേയത്തിലാണ് സമാപന ദിനമായ ഇന്ന് ചർച്ചകൾ നടന്നത്. ഭാവിയിലെ വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തി വിഷയങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി നേതാക്കൾ പ്രഗതി മൈതാനിൽ വൃക്ഷ തൈകൾ നട്ടു. രാവിലെ രാജ്ഘട്ടിലെത്തിയ രാഷ്ട്രത്തലവന്‍മാര്‍ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതിനുശേഷമാണ് നേതാക്കൾ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ എത്തിയത്.

ജി 20 ഉച്ചകോടി സമാപിച്ചതോടെ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ബ്രസീലിന് കൈമാറി. അടുത്ത ജി 20 ഉച്ചകോടി ബ്രസീലില്‍ നടക്കും. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്‌ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.

ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവര്‍ മടങ്ങിപ്പോയി.

English Summary: G20 summit passes Delhi Declaration.