ബിജെപി വിഷപ്പാമ്പ്; വീണ്ടും ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

എഐഎഡിഎംകെ ബിജെപിക്ക് ഒളിത്താവളം ഒരുക്കുന്ന മാലിന്യമെന്നും ഉദയനിധി.

0
210

ചെന്നൈ: ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി വിഷപ്പാമ്പെന്ന് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ ഒരു ചടങ്ങിൽ സംസാരിക്കവെ തുറന്നടിച്ചു. തമിഴ്‌നാട്ടിൽ ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ. രണ്ടിനും തമിഴ് നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കടലൂർ നെയ്‌വേലിയിൽ ഒരു ചടങ്ങിൽ സംസാരിക്കവേയായാണ് ബിജെപിക്കെതിരെ ഉദ്ദായനിധി വീണ്ടും രംഗത്തുവന്നത്. പ്രധാനമന്ത്രി പാർലമെന്റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ചേരി ബോർഡ്‌ വച്ച് മറയ്ക്കുന്നതാണ് മോഡിയുടെ വികസനമെന്നും ഉദയനിധി പറഞ്ഞു.

അതേസമയം ഉദയനിധിയുടെ സനാതന ധർമ പരാമർശം വിവാദമായിരുന്നു. മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന സനാതന ധർമമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗത്തിനെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്തുവന്നിരുന്നു. എന്നാൽ, നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിക്കുകയും ചെയ്തു.

English Summary: BJP trying to slither into Tamil Nadu with AIADMK support.