കേരള നിയമസഭയിലെ 30,000 ക്ലബ്; 17 ൽ 14 പേരും എൽഡിഎഫ് അംഗങ്ങൾ

30,000 വോട്ടിലേറെ ഭൂരിപക്ഷത്തിന് ജയിച്ച എംഎൽഎമാർ, അറിയാം മണ്ഡലവും ഭൂരിപക്ഷവും.

0
770

തിരുവനന്തപുരം: ഇതാദ്യമായാണ് ഒരാൾ മുപ്പത്തിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത് എന്ന് ആവേശം കൊള്ളുന്ന മാധ്യമങ്ങളും കോൺഗ്രസുകാരും അറിയാൻ. നിലവിൽ കേരള നിയമസഭയിൽ 30,000 വോട്ടിലേറെ ഭൂരിപക്ഷത്തിന് ജയിച്ച 17 പേരുണ്ട്. ഇതിൽ 14 പേരും എൽഡിഎഫ് അംഗങ്ങൾ. അതിലാകട്ടെ 11 പേരും സിപിഐ എമ്മിനെയാണ് പ്രതിനിധീകരിക്കുന്നത്. സിപിഐ, എൻസിപി, ജെഡിഎസ് എന്നീ പാർട്ടികളുടെ ഓരോ അംഗങ്ങളും. മുസ്ലിംലീഗിന്റെ രണ്ടുപേർ മുപ്പത്തിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷത്തിന് സഭയിലെത്തിയവരാണ്. കോൺഗ്രസിനാകട്ടെ പുതുപ്പള്ളിയിലെ പുതിയ അംഗം മാത്രമാണുള്ളത്.

30,000 ക്ലബ് എംഎൽഎമാർ ഇവരാണ്. മണ്ഡലം, പേര്, പാർട്ടി, ഭൂരിപക്ഷം എന്നീ ക്രമത്തിൽ.

മട്ടന്നൂർ: കെ കെ ശൈലജ (സിപിഐ എം) – 60,963. ധർമടം: പിണറായി വിജയൻ (സിപിഐ എം) – 50,123. പയ്യന്നൂർ: ടി ഐ മധുസൂദനൻ (സിപിഐ എം) – 49,780. കല്യാശേരി: എം വിജിൻ (സിപിഐ എം) – 44,393. ചേലക്കര: കെ രാധാകൃഷ്ണൻ (സിപിഐ എം) – 39,100. എലത്തൂർ: എ കെ ശശീന്ദ്രൻ (എൻസിപി) – 38,502. ഉടുമ്പൻചോല: എം എം മണി (സിപിഐ എം) – 38,305. പുതുപ്പള്ളി: ചാണ്ടി ഉമ്മൻ (കോൺഗ്രസ്)– 37,719. പുനലൂർ: പി എസ് സുപാൽ (സിപിഐ) – 37,057. തലശേരി: എ എൻ ഷംസീർ (സിപിഐ എം) – 36,801. ഷൊർണൂർ: പി മമ്മിക്കുട്ടി (സിപിഐ എം) – 36,674. മലപ്പുറം: പി ഉബൈദുല്ല (ലീഗ്) – 35,208. ആലത്തൂർ: കെ ഡി പ്രസേനൻ (സിപിഐഎം) – 34,118. ചിറ്റൂർ: കെ കൃഷ്ണൻകുട്ടി (ജെഡിഎസ്) – 33,878. ചെങ്ങന്നൂർ: സജി ചെറിയാൻ (സിപിഐ എം) –32,093. ആറ്റിങ്ങൽ: ഒ എസ് അംബിക (സിപിഐ എം) – 31,636. വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടി (ലീഗ്) – 30,596.

ചേലക്കരയിൽ കെ രാധാകൃഷ്ണനും ഉടുമ്പൻചോലയിൽ എം എം മണിയും ഒക്കെ പരാജയപ്പെടും എന്ന് മനോരമ ‘ഗവേഷണം നടത്തി’ പ്രവചിച്ചിരുന്നു. പക്ഷെ ഫലം വന്നപ്പോൾ മനോരമ പറയുന്നതല്ല സത്യമെന്ന് മലയാളികൾ തിരിച്ചറിഞ്ഞു. ഇതിന്റെയൊക്കെ ചൊരുക്ക് തീർക്കാനാണ് ഇപ്പോൾ പുതുപ്പള്ളിയെ മാത്രം പൊക്കിപ്പിടിച്ച് നടക്കുന്നത്.

English Summary: MLAs who won by a majority of more than 30,000 votes in KLA.