LIVE BLOG: പുതുപ്പള്ളി; ചാണ്ടി ഉമ്മൻ വിജയിച്ചു, ജയം 37,719 വോട്ടിന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വോട്ട് ചോര്‍ച്ച. എട്ട് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ആകെ 3300 വോട്ടുകള്‍.

0
305

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ജയം. 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തി. ബിജെപിയുടെ ലിജിൻ ലാലിന് കേവലം 6554 വോട്ട് മാത്രമേ നേടാനായുള്ളു.

7:54
വോട്ടെണ്ണല്‍ അല്‍പസമയത്തിനകം
വോട്ടെണ്ണലിനായി സ്ട്രോങ്ങ് റൂം തുറന്നു. അല്‍പസമയത്തിനകം വോട്ടുകള്‍ എണ്ണിത്തുടങ്ങും.

7.52
സ്ട്രോങ്ങ് റൂം തുറന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ 8.15 ഓടെ. ബസേലിയോസ് കോളേജിലെ സ്ട്രോങ്ങ് റൂം തുറന്നു. ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍.

ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ

8:05
ആദ്യമെണ്ണുന്നത് അയര്‍ക്കുന്നത്തെ വോട്ടുകള്‍.
പുതുപ്പള്ളിയില്‍ ആദ്യമെണ്ണുന്നത് അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.

8:11
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി.

8:20
2491 തപാല്‍ വോട്ടുകള്‍.
ആകെ 2491 തപാല്‍ വോട്ടുകളാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഫല സൂചന ഉടനറിയാം.

8:22
താക്കോല്‍ മാറിയിട്ടില്ല.
സ്ട്രോങ്ങ് റൂമിന്‍റെ താക്കോല്‍ മാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിആര്‍ഡി.

8:25
ആദ്യഫലസൂചന: ചാണ്ടി ഉമ്മന്‍ ആറ് വോട്ടുകള്‍ക്ക് മുന്നില്‍.

8:28
തപാൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണുന്നു.
ചാണ്ടി ഉമ്മന് 12 വോട്ട് ലഭിച്ചു. ജെയ്ക്ക് സി തോമസിന് ആറും ലിജിൻ ലാലിന് മൂന്നും വോട്ടുകൾ.

8:30
പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു; ചാണ്ടി ഉമ്മന്റെ ലീഡ് അഞ്ചായി കുറഞ്ഞു. 2456 പോസ്റ്റല്‍ വോട്ടുകളാണ് ആകെ എണ്ണുന്നത്. 138 സര്‍വ്വീസ് വോട്ടുകളും ഉണ്ട്.

8:34
ചാണ്ടി ഉമ്മന്‍ 113 വോട്ടുകള്‍ക്ക് മുന്നില്‍.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ചാണ്ടി ഉമ്മന്‍ 113 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ്- 193, എല്‍ഡിഎഫ് -113 , ബിജെപി 32.

8:38
ചാണ്ടി ഉമ്മന്‍ 136 വോട്ടുകള്‍ക്ക് മുന്നില്‍.
തപാല്‍ വോട്ടുകള്‍ എണ്ണുമ്പോൾ ചാണ്ടി ഉമ്മന്‍ 136 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ്- 502, എല്‍ഡിഎഫ് -366 , ബിജെപി 50.

8:42
ലീഡ് വിടാതെ ചാണ്ടി ഉമ്മന്‍. 147 വോട്ടുകള്‍ക്ക് മുന്നില്‍.
ചാണ്ടി ഉമ്മന്‍ 147 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ്- 536, എല്‍ഡിഎഫ് -389, ബിജെപി 65.

8:44
ചാണ്ടി ഉമ്മന്‍ 385 വോട്ടുകള്‍ക്ക് മുന്നില്‍.
തപാല്‍ വോട്ടുകള്‍ എണ്ണുമ്പോൾ ചാണ്ടി ഉമ്മന്‍ 385 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ്- 1251, എല്‍ഡിഎഫ് -866, ബിജെപി 80.

8:45
അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണൽ തുടങ്ങി. ഒന്ന് മുതൽ മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്.

8:50
വോട്ടെണ്ണൽ ഒന്നാം റൗണ്ട് പൂർത്തീകരിച്ചു; ചാണ്ടി ഉമ്മൻ- 2698, ജയ്ക് സി തോമസ്- 1465, ലിജിൻ ലാൽ- 270.

8:53
യുഡിഎഫിന് 2283 വോട്ടിന്‍റെ ലീഡ്
ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 2283 വോട്ടുകളുടെ ലീഡുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. യുഡിഎഫ്- 4268, എല്‍ഡിഎഫ് -1985 , എൻഡിഎ- 351.

9:01
ചാണ്ടി ഉമ്മന്‍റെ ലീഡ് 3118 ആയി ഉയര്‍ന്നു. യുഡിഎഫ്- 6987, എല്‍ഡിഎഫ് -3887 , ബിജെപി 501.

9:05
ചാണ്ടി ഉമ്മൻ്റെ ലീഡ് 5000 കടന്നു. അയർകുന്നത്ത് എണ്ണിയ 23 ബൂത്തിലും ചാണ്ടി ഉമ്മന് ലീഡ്.

9:07
മൂന്നാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി. അകലക്കുന്ന് പഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടെണ്ണുന്നു.

9:09
യുഡിഎഫ് ലീഡ് 5935.
5935 വോട്ടിന്‍റെ ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍.

9:19
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങി. മൂന്നാം റൗണ്ട് ആരംഭിക്കുമ്പോള്‍ 6212 വോട്ടിന് ചാണ്ടി ഉമ്മന്‍ മുന്നില്‍.

9:21
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടരുന്നു. 6716 വോട്ടിന് ചാണ്ടി ഉമ്മന്‍ മുന്നില്‍.

9:24
വോട്ടെണ്ണൽ മൂന്നു റൗണ്ട് ആകുമ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് 7429 കടന്നു.

9:32
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 7769 വോട്ടിന്‍റെ ലീഡ് നേടി യുഡിഎഫ്.

9:33
ബിജെപിയുടെ നില ദയനീയം.
ആദ്യ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ ആയിരം വോട്ടെത്താതെ ബിജെപി. 710 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

9:36
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ മേധാവിത്വം നേടി യുഡിഎഫ്. ചാണ്ടി ഉമ്മന് 8348 വോട്ടിന്റെ ലീഡ്.

9:44
കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ. യുഡിഎഫ് ലീഡ് 13786.

9:46
മൂന്ന് റൗണ്ട് പിന്നിടുമ്പോൾ പുതുപ്പള്ളിയിൽ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ. യുഡിഎഫ് ലീഡ് 14234.

9:50
ചാണ്ടി ഉമ്മന്റെ ലീഡ് 16167 കടന്നു, പുതുപ്പള്ളി ഉറപ്പിച്ച് യു ഡി എഫ്.

9:56
മുന്നേറ്റം തുടർന്ന് ചാണ്ടി ഉമ്മൻ. യു ഡി എഫ് 20,945 വോട്ടുകള്‍ക്ക് മുന്നില്‍.

9:59
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 21245 ആയി ഉയര്‍ന്നു.

10:06
യുഡിഎഫ് ലീഡ് 25000 കടന്നു, ചാണ്ടി ഉമ്മന്റെ ലീഡ് 25899 ആയി ഉയര്‍ന്നു.

10:12
പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലേക്ക്. ലീഡ് 30,000 കടന്നു.

10:26
പുതുപ്പള്ളി യുഡിഎഫിന് തന്നെ. ചാണ്ടി ഉമ്മന്റെ ലീഡ് 34,129.

10:42
യുഡിഎഫ് ലീഡ് 35000 കടന്നു. വോട്ടെണ്ണല്‍ എട്ട് റൗണ്ട് പിന്നിടുമ്പോള്‍ 35456 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നിൽ.

10:46
ചാണ്ടി ഉമ്മൻ വിജയത്തിലേക്ക്. ലീഡ് 35,751 ആയി ഉയർന്നു. ചാണ്ടി ഉമ്മൻ – 68,634, ജെയ്ക് സി തോമസ് – 34,505, ലിജിൻ ലാൽ – 3,124.

10:51
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 37368 ആയി ഉയര്‍ന്നു.

10:54
ഇനി വോട്ടെണ്ണാന്‍ ബാക്കിയുള്ളത് വാകത്താനം പഞ്ചായത്ത് മാത്രം.

11:02
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 37446 ആയി ഉയര്‍ന്നു.

11:06
ചാണ്ടി ഉമ്മന്റെ ലീഡ് 38723 ആയി ഉയർന്നു. വിജയം ഉറപ്പിച്ച് യു ഡി എഫ്.

11:25
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക്. ലീഡ് 40,000 കടന്നു.

12:10
37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ മുന്നില്‍.

12:14
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന് വിജയിച്ചു.

വോട്ടുനില

യുഡിഎഫ്- 80144 (59.6%)

എല്‍ഡിഎഫ്- 42425 (31.78%)

എന്‍ഡിഎ- 6554 (4.92%)