ഏത് കൊടുങ്കാറ്റിനെയും തോൽപ്പിക്കുമാറ് ഉലയാതെ നിന്നവരെ, നമുക്കിനിയും ഇനിയും മുന്നോട്ടുനീങ്ങാം: ജെയ്‌ക് സി തോമസ്

നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്.

0
208

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. എല്ലാ വോട്ടര്‍മാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്‍പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്നും ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഏത് കൊടുങ്കാറ്റിനെയും തോൽപ്പിക്കുമാറ് ഉലയാതെ നിന്നവരെ…നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം എന്നും കുറിപ്പിലുണ്ട്.

ജെയ്‌ക്കിന്‍റെ കുറിപ്പ് ഇങ്ങനെ.

‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണ്. തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്‍പിക്കുമാറ് ഉലയാതെ നിന്നവരെ…നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം’.