ബെം​ഗളുരു-ചെന്നൈ എക്സ്പ്രസ് ഹൈവേ; യാത്രാ സമയം രണ്ട് മണിക്കൂറാകും

0
4332

ചെന്നൈ: ബെം​ഗളുരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി. ഇതോടെ രണ്ട് ന​ഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്നും രണ്ട് മണിക്കൂറായി കുറയും. ചെന്നൈയേയും രാജ്യ തലസ്ഥാനത്തെയും പുതിയ ഹൈവേ വഴി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് ഹൈവേ പദ്ധതി ഈ വർഷം അവസാനമോ അടുത്ത വർഷം ജനുവരിയിലോ ആരംഭിക്കും. ചെന്നൈയിലെ ദേശീയപാത പദ്ധതികളുടെ പുരോഗതി ഞാൻ വിലയിരുത്തുകയുണ്ടായി. നിങ്ങൾക്ക് ആഡംബര ബസ്സുകളും സ്ലീപ്പർ കോച്ചുകളും ഈ മേഖലയിൽ ആരംഭിക്കാം. ഡൽഹി, ചെന്നൈ, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെ വിവിധ ഹൈവേ പദ്ധതികൾ വഴി ബന്ധിപ്പിക്കും. ’– അശോക് ലെയ്‍ലാൻഡിന്റെ 75ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.