ലഹരി ഉപയോ​ഗിച്ചാൽ ലൈം​ഗീക വൈകൃതം; പശുവിനെയും ഉപദ്രവിച്ചു

അയൽവീട്ടിലെ പശുവിനെ ലൈം​ഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാളെ നാട്ടുകാർ പിടികൂടിയിട്ടുണ്ട്.

0
589
പ്രതി ക്രിസ്റ്റിൽ രാജ്

ആലുവ: ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറിയപ്പെടുന്നത് കൊക്ക് എന്ന പേരിൽ. അയൽവാസിയായ മാനസിക വെല്ലുവിളിയുള്ള 60 കാരിയെ പീഡിപ്പിച്ച കേസിൽ ക്രിസ്റ്റിൽ രാജ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോ​ഗിച്ചു കഴിഞ്ഞാൽ ദിവസങ്ങളോളം വീട്ടിൽ തന്നെ കഴിയും. കൂടാതെ സമീപത്തെ വീട്ടിലെ പശുവിനെ ലൈം​ഗീകമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ വർഷം പെരുമ്പാവൂരിൽ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ പ്രതിയാണ്. ആലുവയിൽ മുൻപ് മേസ്തിരിപ്പണിക്ക് പ്രതി എത്തിയിട്ടുണ്ട്. 18 വയസ് മുതൽ മകൻ മോഷണ കേസുകളിൽ പ്രതിയാണെന്ന് ക്രിസ്റ്റിലിന്റെ അമ്മ പറയുന്നു. രാത്രി പോയാൽ രാവിലെയാണ് തിരികെയെത്തുക. എന്ത് ചോദിച്ചാലും മറുപടി പറയില്ലെന്ന് അമ്മ പറയുന്നു.

ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ട് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന പതിവും മൂലമാണ് ഇയാൾ കുറ്റവാളികൾക്കിടയിൽ കൊക്ക് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. കുടിയേറ്റ തൊഴിലാളികളുള്ള മേഖലയിൽ ഇയാൾ ചുറ്റിക്കറങ്ങാറുണ്ട്. മോഷണം നടത്തി മോഷണ മുതൽ അവർക്കു തന്നെയാണ് വിൽക്കുകയെന്ന് പോലീസ് പറയുന്നു.

എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇയാൾ 14 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. തോട്ടയ്ക്കാട്ടുകരയിൽ നിന്നും കഴിഞ്ഞയാഴ്ച ഇയാൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിരുന്നു.