സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ തുളച്ചുകയറി; പതിനഞ്ചുകാരന് ദാരുണാന്ത്യം

ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് കായികാധ്യാപകൻ.

0
437

ഷൂ ലേസ് കെട്ടാന്‍ കുനിയുന്നതിനിടെ ജാവലിന്‍ തലയില്‍ തുളച്ചുകയറി വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മഹാരാഷ്ട്ര റായ്ഗഡ്‌ മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ താലൂക്കുതല മത്സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഹുജേഫ ജാവലിന്‍ എറിഞ്ഞതിന് പിന്നാലെ സുഹൃത്ത് അത് തിരിച്ചെറിഞ്ഞതറിയാതെയാണ് അപകടമുണ്ടായത്.

ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ തലയിലേക്ക് ജാവലിന്‍ കൊള്ളുകയായിരുന്നു. ജാവലിന്‍ തുളച്ചുകയറിയ ഹുജേഫ താഴെ വീണെന്നും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.

അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് കായികാധ്യാപകൻ ബന്ധുപവാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതതും അന്വേഷണം നടക്കുന്നതായും എസ്പി അറിയിച്ചു.