മഞ്ചേശ്വരം എസ്ഐ പി അനൂപിന്‍റെ കൈ തല്ലിയൊടിച്ച കേസിൽ മുസ്ലിം ലീഗ് നേതാവും കാസർകോട് ജില്ലാപഞ്ചായത്തംഗവുമായ ഗോൾഡൻ അബ്ദുൾ റഹ്മാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ജാമ്യാപേക്ഷ 11 ന് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും. അബ്ദുൽ റഹ്‌മാനെ ജില്ലാ ജയിലിലേക്ക് മാറ്റി.
കേസിലെ മറ്റ് പ്രതികളെ കിട്ടാനുണ്ടെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ചൊവ്വാഴ്‌ചയാണ് പൊലീസിനെ അക്രമിച്ച കേസിൽ അഞ്ചാംപ്രതിയായ അബ്ദുൾ റഹ്മാനെ പൊലീസ് പിടികൂടിയത്.
ഹിദായത്ത് നഗറിൽ കട നടത്തുന്ന റഷീദ്, തട്ടുകട നടത്തിയിരുന്ന അഫ്സൽ, സത്താർ എന്നിവരടക്കമുള്ള അഞ്ചംഗസംഘമാണ് അക്രമിച്ചത്. എസ്ഐയെയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥരയെും തള്ളിയിട്ട സംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.