കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023-24 ന്റെ ഷെഡ്യൂള്‍ പുറത്തിറക്കി. സെപ്റ്റംബര്‍ 21 ന് കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 21 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടുക എന്നാണ് വരം. തീയതിയും മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ ഐഎസ്എല്ലില്‍ ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്സി ഉള്‍പ്പെടെ 12 ടീമുകളാണ് മത്സരിക്കാൻ ഉണ്ടാകുക. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി. ഗോവ എഫ്സി ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ നേരിടും. ഈസ്റ്റ് ബംഗാളിന് ആദ്യ കളിയില്‍ ജംഷേദ്പുര്‍ എഫ്സിയാണ് എതിരാളിയായി എത്തുക. മുംബൈ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയിന്‍ ആദ്യ റൗണ്ടില്‍ ഒഡിഷയെ നേരിടും. ഐഎസ്എല്ലിന്റെ പത്താം സീസണാണ് 21ന് ആരംഭിക്കുന്നത്.
ലീഗില്‍ ഇതുവരെ ഏറ്റവുമധികം ടീമുകള്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. ഈ സീസണ്‍ മുതലാണ് പ്രമോഷനിലൂടെ ഐ-ലീഗ് ടീമുകള്‍ ഐഎസിഎല്ലില്‍ ചേരുന്നത്. കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്സി, നിലവിലെ ഐഎസ്എല്‍ ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യനുമായ മോഹന്‍ ബഗാനുമായി ആദ്യ മത്സരം കളിക്കും. ഡിസംബര്‍ 29ന് ആണ് അവസാന ലീഗ് മത്സരം.