ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റ്; നിസഹായനായി ചിരിച്ച് ടിടിഇ, വൈറൽ വീഡിയോ

0
1370

സോഷ്യൽ മീഡിയയിൽ പലപ്പോഴും രസകരമായ പല വീഡിയോകളും നമ്മൾ കാണാറുണ്ട്. ആടിന് ട്രെയിൻ ടിക്കറ്റ് എടുത്ത സ്ത്രീയുടെ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു സ്ത്രീ തന്റെ ആടുമായി ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ആടിന് ടിക്കറ്റ് വാങ്ങിയോ എന്ന് ടിടിഇ വന്ന് അവരോട് ചോദിക്കുമ്പോൾ, അവർ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ആടിനും ടിക്കറ്റ് വാങ്ങിയെന്ന് മറുപടി നൽകുന്നു. പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന ട്രെയിനിലാണ് രസകരമായ സംഭവം നടന്നത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരി ക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകളുമായി എത്തിയതും. ആ ആട് വെറും ഒരു മൃ​ഗമല്ല, മറിച്ച് അവരുടെ വീട്ടിലെ ഒരു അം​ഗത്തെ പോലെ തന്നെ ആയിരിക്കാം എന്നും സത്യസന്ധത അവരെ കണ്ട് പഠിക്കണം എന്നും പലരും കമന്റ് നൽകി.