ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം; സംഭവം ഷൊർണൂരിൽ

പട്ടാമ്പി സ്വദേശിയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

0
6263

പാലക്കാട്: ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ചു. കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷൊർണൂർ കവളപ്പാറ ത്രാങ്ങാലിക്ക് സമീപം നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയ സമയം പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പട്ടാമ്പി സ്വദേശിയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. അന്വേഷണം നടന്നുവരികയാണ്.