സഞ്ചാരികളെ കാത്ത് വാ​ഗമണ്ണിലെ ചില്ലുപാലം

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചില്ല് പാലമാണ് വാ​ഗമണ്ണിൽ നിർമ്മിച്ചിരിക്കുന്നത്.

0
276

രാജ്യത്തെ ഏറ്റവും നീളമേറിയ ക്യാന്റിലിവർ ​ഗ്ലാസ് ബ്രിഡ്ജ് വാ​ഗമണ്ണിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിൽ കയറുന്ന സഞ്ചാരികൾക്ക് വാ​ഗമണ്ണിന്റെ വന്യമായ കാഴ്ചകൾ അനുഭവിക്കാനാകും. 120 അടി നീളമുള്ള പാലത്തില്‍ കയറാന്‍ ഒരാള്‍ക്ക് 500 രൂപയാണ് ചാര്‍ജ്. ഗ്രൂപ്പായി വരുന്നവര്‍ക്ക് ഇളവുണ്ട്.

ഇടുക്കി ഡിറ്റിപിസിയും ഭാരത് മാത് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിപ്പമേറിയ ക്യാന്‍റിലിവര്‍ ഗ്ലാസ് പാലം ഒരുക്കിയത്.

താഴെ നിന്ന് താങ്ങിനിര്‍ത്താതെ മുകളില്‍ നിന്ന് ഇരുമ്പുറോപ്പ് കൊണ്ട് ബന്ധിച്ച രൂപത്തിലുള്ള ഗ്ലാസ് ബ്രിഡ്ജ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ അനുഭവം നല്‍കുമെന്ന് നിർമാതാക്കൾ പറയുന്നു. ടിക്കറ്റെടുത്ത് പാലത്തിൽ കയറുന്നവർക്ക് ഏഴ് മിനിറ്റ് പാലത്തില്‍ ചിലവഴിക്കാം.