ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് ന​ഗ്നയായി ചോരയൊലിച്ച നിലയിൽ

അടച്ചുറപ്പില്ലാത്ത വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

0
268

എറണാകുളം: ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് ക്രൂര പീഡനം. ചാത്തൻപുറത്ത് എട്ട് വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

അമ്മ ഉണർന്നപ്പോൾ പെൺകുട്ടി ഉറങ്ങിക്കിടന്ന സ്ഥലത്ത് കാണാഞ്ഞതിനെത്തുടർന്ന് നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ സമീപത്തുള്ള പാടത്തു നിന്നും കരച്ചിൽ കേട്ടു. ചോരയൊലിച്ച് ന​ഗ്നയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. ചാത്തൻപാറയിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെൺകുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ജൂലൈ 28ന് മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.