തലശ്ശേരി ആശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

0
379

കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ പിടിയിലായി. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്. ഇയാളെ ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.