ആലുവ പീഡനം: പ്രതി പിടിയിൽ, വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാൾ നേരത്തെ പ്രതി, ചോദ്യം ചെയ്യൽ തുടരുന്നു

0
902

ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജ് കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. 2017-ൽ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പകൽമുഴുവൻ വീട്ടിൽ തങ്ങുന്ന ഇയാൾ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു.

മൊബൈൽഫോൺ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റിൽരാജിന്റെ പതിവുപരിപാടി. 18 വയസ്സ് മുതൽ മോഷണത്തിനിറങ്ങിയ ഇയാളെ പോലീസ് നേരത്തെയും പിടികൂടിയിട്ടുണ്ട്. 2017-ൽ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റിൽ രാജ് പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം. ഇയാളുടെ വീട്ടിൽ മോഷ്ടിച്ചുകൊണ്ടുവന്ന നിരവധി മൊബൈൽഫോണുകളുമുണ്ട്.

ആലുവ ചാത്തൻപുറത്താണ് ബിഹാർ സ്വദേശികളുടെ മകളായ ഒമ്പതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്. തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.