ആലുവ പീഡനം; പ്രതി നാട്ടുകാരൻ; ഇരയും സാക്ഷിയും പ്രതിയെ തിരിച്ചറിഞ്ഞു

പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

0
1235

എറണാകുളം: ആലുവ ചാത്തന്‍പുറത്ത് ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരനെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പ്രതിയെ ഇരയും നാട്ടുകാരനും തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു. കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ചോരയൊലിച്ച് ന​ഗ്നയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തു.

ചാത്തൻപാറയിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെൺകുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.

പുലർച്ചെ രണ്ടുമണിക്ക് ജനൽ തുറന്നു നോക്കുമ്പോൾ ഒരാൾ പെൺകുട്ടിയെയും കൊണ്ട് നടന്നു പോകുന്നത് കണ്ടെന്ന് പ്രദേശവാസി പോലീസിന് മൊഴി നൽകി. തുടർന്ന് സമീപവാസികളായ രണ്ടുപേരെ കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പ്രദേശവാസി പറഞ്ഞു.