കുറുക്കുവഴിക്കായി വന്മതില്‍ തുരന്നു; ചൈനയില്‍ രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍

0
351

ലോകാത്ഭുതങ്ങളിലൊന്നും ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ചരിത്ര നിർമ്മിതിയുമായ ചൈനയുടെ വന്മതിലിന്റെ ഒരുഭാഗം തകർന്നു. മധ്യ ഷാങ്സി പ്രവിശ്യയിലെ നിർമാണത്തൊളികൾ 32ാം വൻമതിലിനുസമീപം എസ്കവേറ്ററുപയോഗിച്ച്‌ കുഴിക്കുന്നതിനിടെയാണ് മതിൽ പൊളിഞ്ഞത്. പുരാതന വൻമതിലിന്റെ ഒരു അറയിലൂടെ എസ്കവേറ്റർ കടന്നുപോകാൻ കുറുക്കുവഴിയുണ്ടാക്കിയതാണ് ഭിത്തി തകരാൻ കാരണം. സംഭവത്തിൽ രണ്ട് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 24 നായിരുന്നു സംഭവം. 38 വയസ് പ്രായം വരുന്ന പുരുഷനും 55 വയസുകാരിയായ സ്ത്രീയുമാണ് സംഭവത്തിൽ അറസ്റ്റിലായത്. മതിലിന്റെ സാംസ്കാരികപൈതൃകത്തിന് തൊഴിലാളികളുടെ പ്രവർത്തി പോറലുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. ഗുരുതരവും പരിഹരിക്കാനാവാത്ത വിധവുമുള്ള കേടുപാടുകളാണ് ചൈനയുടെ സാംസ്കാരിക അടയാളം കൂടിയായ വൻമതിലിന് ഉണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1987ലാണ് യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ വൻമതിൽ ഇടം നേടിയത്. മിങ് രാജവംശത്തിന്റെ കാലത്ത് നിർമിക്കപ്പെട്ട മതിലിന്റെ നന്നായി സംരക്ഷിക്കപ്പെട്ട ഭാഗത്താണ് വിടവുണ്ടായിരിക്കുന്നത്.