എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

0
170

എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിൽ വെച്ചാണ് അന്ത്യം. 2016 മുതല്‍ എസ് പി ജി തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ കുമാര്‍ സിന്‍ഹ. എഡിജിപി ആയിരിക്കേയാണ് സെന്‍ട്രല്‍ കേഡറിലേക്ക് പോകുന്നത്. 2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. തിരുവനന്തപുരം ഡിസിപി, കമ്മീഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്വങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.