വാഹനാപകടത്തിൽ മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

0
15418

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച പി.ജി വിദ്യാർഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് മുള്ളൂർക്കോണം ‘അറഫ’യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്.

എം.വി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്ന മകൻ സജിൻ മുഹമ്മദ്‌ (28) ചൊവ്വാഴ്ച ഉച്ചക്കാണ് വാഹനാപകടത്തിൽ മരിച്ചത്. മകന്റെ മരണത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയത്.

മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. അപകടത്തിൽ വൈത്തിരി പൊലീസ് അന്വേഷണമാരംഭിച്ചു. മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.

 

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)