ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു

0
262

ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തിൽ.

ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട സതീഷ് അമ്പാടിക്ക് മാക്ട നടത്തിയ ഹ്രസ്വ ചലചിത്ര മേളയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം “കാക്ക” എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ പുള്ള് എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. ചലച്ചിത്ര പഠന കൂട്ടായ്മയായ ഫസ്റ്റ് ക്ലാപ്പിന്റെ സജീവ പ്രവർത്തകനായിരുന്നു.

മണ്ണാർക്കാട് ജനിച്ച സതീഷും കുടുംബവും ചേവായൂരിലേക്ക് താമസം മാറിയെത്തിയതാണ്. ദിലീപ് നായകനായ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലാണ് സതീഷ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് അനേകം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഏറെ സിനിമാമോഹങ്ങൾ ബാക്കിയാക്കിയാണ് സതീഷ് ഓർമയാവുന്നത്.