നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ‘ഗേള്‍ ഫ്രണ്ട്’; സ്വര്‍ണക്കൊലുസ് സമ്മാനം നല്‍കി; ചാര്‍ജ് ഷീറ്റില്‍ ഇഡി

നവ്യയെ കാണുന്നതിനായി സച്ചിൻ സാവന്ത് 20 ഓളം തവണ കൊച്ചിയിൽ എത്തിയിരുന്നുവെന്നും 1.75 ലക്ഷം രൂപയുടെ സ്വർണക്കൊലുസ് സമ്മാനമായി നൽകിയെന്നും ചാർജ് ഷീറ്റിൽ പറയുന്നു.

0
2571

മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ‘ഗേള്‍ ഫ്രണ്ട്’ ആണെന്ന് ഇഡിയുടെ ചാർജ് ഷീറ്റിൽ പറയുന്നു.

നവ്യയെ കാണുന്നതിനായി മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് സാവന്ത് സ്ഥിരമായി എത്തിയിരുന്നതായും ഒരു തവണ സ്വർണക്കൊലുസ് സമ്മാനമായി നൽകിയിരുന്നതായും ഡ്രൈവർ മൊഴി നൽകിയതായി ഇഡിയുടെ ചാർജ് ഷീറ്റിൽ പറയുന്നു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്.

സാവന്തിന് 4.11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 2.5കോടി കുടുംബത്തിന്റെ പേരിലാണ്. ഡ്രൈവരുടെ പേരിൽ ഇയാൾ ബിനാമി ഇടപാടുകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. അനധികൃതമായി സമ്പാദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കമ്പനികളില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ശമ്പളം എന്ന രൂപേണയാണ് ഈ പണം കമ്പനികളില്‍ നിക്ഷേപിച്ചത്. അതേസമയം, ഇഡി ചാര്‍ജ് ഷീറ്റ് കെട്ടിച്ചമച്ചതാണെന്നും സാവന്തിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കള്‍ക്കും കണക്കുണ്ടെന്നുമാണ് അഭിഭാഷകരുടെ വാദം.