ബി​ഗ് ബോസിൽ മത്സരിക്കാൻ കച്ചമുറുക്കി ഷക്കീല

താൻ ചെയ്ത വേഷങ്ങളിൽ ഖേദിക്കുന്നില്ലെന്ന് ഷക്കീല പറഞ്ഞു.

0
483

ഇന്ത്യയൊട്ടാകെ കാണികളുള്ള ടെലിവിഷൻ ഷോയാണ് ബി​ഗ് ബോസ്. ബി​ഗ് ബോസിന്റെ ഏഴാം സീസൺ തെലുങ്കിൽ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാർ മാ ടിവിയിലൂടെയാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. 14 പേരാണ് തെലുങ്ക് പതിപ്പിന്റെ ഏഴാം സീസണിലുള്ളത്. ദക്ഷിണേന്ത്യയിലാകെ ആരാധകരുള്ള ഷക്കീല പങ്കെടുക്കുന്നുവെന്നുള്ളതാണ് ഷോയുടെ പ്രത്യേകതകളിൽ ഒന്ന്. അഞ്ചാം മത്സരാർത്ഥിയായാണ് ഷക്കീല എത്തിയത്.

താൻ ചെയ്ത വേഷങ്ങളിൽ ഖേദിക്കുന്നില്ലെന്ന് ഷക്കീല പറഞ്ഞു. 23 വർഷത്തിനു ശേഷം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു ശേഷം തമിഴ് സിനിമാ രം​ഗത്ത് തന്റെ ഇമേജ് ആകെ മാറി. അത്തരത്തിലൊരു മാറ്റമാണ് ഇവിടെയും പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.

വർഷങ്ങളായി ബി​ഗ് ബോസ് തെലുങ്ക് പതിപ്പിന്റെ അവതാരകൻ സൂപ്പർ താരം നാ​ഗാർജുന അക്കിനേനിയാണ്. ഏഴാം പതിപ്പിലും അദ്ദേഹം തന്നെയാണ് അവതാരകൻ.

തെലുങ്ക് സീരിയല്‍ നടൻ അമർദീപ് ചൗധരി, യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍. എന്നിവരാണ് ഏഴാം പതിപ്പിലെ മത്സരാർത്ഥികൾ.

ആദ്യ എപ്പിസോഡിൽ തെലുങ്ക് സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ടയും, നവിന്‍പൊളി ഷെട്ടിയും ആദ്യത്തെ അതിഥികളായി എത്തിയിരുന്നു.