അപ്പയെ ആദ്യം ‘രാമൻ’ എന്നാണ് വിളിച്ചിരുന്നത്: ചാണ്ടി ഉമ്മൻ

'രണ്ടാം വയസിലാണ് ഞാൻ അപ്പയുമായി പരിചയത്തിലാകുന്നത്.'

0
353
ചാണ്ടി ഉമ്മൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് വിവാദമായതിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. പിതാവ് മരിക്കുന്നതിനു മുമ്പ് ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് കുറിപ്പുകൾ എഴുതിയിരുന്നുവെന്നും വേട്ടയാടൻ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സമയമാകുമ്പോൾ അത് പുറത്തുവിടുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ഒക്ടോബർ ആദ്യവാരം തന്നെ തന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് ഉമ്മൻ ചാണ്ടി എഴുതി വെച്ചിട്ടുണ്ട്. സമയമാകുമ്പോൾ അത് പുറത്തുവിടും. ഇക്കാര്യങ്ങളെല്ലാം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഞാൻ പ്രതികരിക്കാതിരുന്നത്. സത്യം ആരെല്ലാം മൂടിവെച്ചാലും അവ പുറത്തുവരും.

രണ്ടാം വയസിലാണ് അപ്പയുമായി പരിചയത്തിലാകുന്നത്. അദ്ദേഹത്തെ രാമൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. എന്റെ ദൈവമായിട്ടാണ് ഞാൻ പിതാവിനെ കണ്ടിരുന്നത്- ചാണ്ടി ഉമ്മൻ പറഞ്ഞു.

അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് കുടുംബത്തെ വേട്ടയാടുകയാണ്. 20 വർഷമായി ഇത് തുടരുകയാണ്. യഥാർത്ഥ വിഷയങ്ങൾ പറയുന്നില്ല. എൽഡിഎഫിന്റെ രാഷ്ട്രീയ കാപട്യത്തിന് കുടുംബം ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. തന്റെ ജയവും തോൽവിയും ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.