സഞ്ജു ടീമിലില്ല; ഹർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ: ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

0
335

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചില്ല. ഏഴു ബാറ്റർമാരും നാല് ബൗളർമാരും നാല് ഓൾ റൗണ്ടർമാരുമാണ് പതിനഞ്ചംഗ ടീമിൽ ഉള്ളത്. ഹർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ.

രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിൽ കെഎൽ രാഹുലും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ.

ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.