പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കണ്ടുകിട്ടി

0
208

തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപരയിൽ അജിത്ത്(20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ(26), എന്നിവരുടെ മൃതദേഹങ്ങളാണ് ഫയർഫോഴസ് മുങ്ങിയെടുത്തത്. പ്രധാനി വീട്ടിൽ സിറാജിനായുള്ള തെരച്ചിൽ തുടരുകയാണ്.

നാലുപേരുമായി പോയ വഞ്ചിയാണ് മറിഞ്ഞത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇന്നലെ വെെകിട്ട് നാലോടെയാണ് അപകടം. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളാണ് മരിച്ചത്.