സെപ്റ്റംബറിലെ തുടക്കം സ്വര്‍ണ വില കുറഞ്ഞു

0
362

ഓ​ഗസ്റ്റ് മാസത്തിലെ അവസാന ആഴ്ച സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പിടി നൽകാതെ കുതിക്കുകയായിരുന്നു. എന്നാൽ സെപ്റ്റംബർ മാസം തുടക്കത്തിൽ സ്വർണ വിലയിൽ നേകിയ ആശ്വാസമുണ്ട്. തുടര്‍ച്ചയായ കയറ്റങ്ങള്‍ക്ക് ശേഷം സ്വര്‍ണ വിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി.

പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 5,505 രൂപയാണ് നല്‍കേണ്ടത്. ഓഗസ്റ്റ് മാസാവസാനം വരെ വില കുത്തനെ കയറിയ ശേഷമാണ് സെപ്റ്റബര്‍ ഒന്നിന് നേരിയ ഇടിവോടെ തുടങ്ങുന്നത്.

ആശ്വസിച്ചു പേടിപ്പിച്ചും സ്വർണ വില

വെള്ളിയാഴ്ചയിലെ ഇടിവിനെ നേരിയ ആശ്വാസം എന്നേ വിളിക്കാൻ സാധിക്കുകയുള്ളൂ. കാരണ നാല് ദിവസം കൊണ്ട് 520 രൂപ വർധിച്ച ശേഷമാണ് വെള്ളിയാഴ്ച 80 രൂപ കുറഞ്ഞത്. ഈ വാരം തിങ്കളാഴ്ച സ്വർണ വില മാറ്റമില്ലാതെ 43,600 രൂപയിലായിരുന്നു. ചൊവ്വാഴ്ച 160 രൂപ വര്‍ധിച്ച് സ്വര്‍ണ വില 43,760 രൂപയിലെത്തി. ബുധനാഴ്ച 240 രൂപ വര്‍ധിച്ച് 44,000 രൂപയിലും വ്യാഴാഴ്ചയിലെ 120 രൂപയുടെ വര്‍ധിച്ച് 44,120 രൂപയിലുമായിരുന്നു സ്വർണ വില.

ആ​ഗോള വിപണിയിൽ

വെള്ളിയാഴ്ചയും ആ​ഗോള വിപണിയിൽ സ്വർണ വില ഉയരുകയാണ്. യുഎസ് തൊഴിൽ ഡാറ്റ പുറത്തു വന്നതോടെ പുതിയ പലിശ നിരക്ക് വർധനവ് ഉണ്ടാകില്ലെന്ന സൂചനയിൽ നിന്നാണ് സ്വർണം നേട്ടമുണ്ടാക്കിയത്. ഇതോടെ സ്വർണം തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടത്തിലേക്കാണ് എത്തുന്നത്. സ്‌പോട്ട് ഗോൾഡ് ഔൺസിന്1,942.56 ഡോളറാണ്. ട്രഷറി ബോണ്ട് യീൽ‍ഡും ഡോളറും ഇടിഞ്ഞതോടെയാണ് സ്വർണ വില മുന്നേറ്റം. ഡോളർ ഇടിയുന്നതിനാൽ മറ്റു കറൻസിയിൽ സ്വർണം വാങ്ങുന്നവർക്ക് വിലയിൽ ആശ്വാസം ലഭിക്കും.