സിനിമാ– സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

0
1299

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ അപർണയെ കണ്ടെത്തുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. മരണം നടക്കുമ്പോൾ വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു.

ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)