ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി ഇനി ദേശീയ വക്താവും; നിയമിച്ച് ജെ പി നഡ്ഡ

0
258

ന്യൂഡൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച് ബിജെപി. കഴിഞ്ഞ മാസമാണ് അനിലിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. ഇതിനു പിന്നാലെയാണ് ദേശീയ വക്താവിന്റെ ചുമതലകൂടി നൽകിയിരിക്കുന്നത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ നടത്തിയ നിയമനം സംബന്ധിച്ച് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഉത്തരവിറക്കി.

ഈ വർഷം ഏപ്രിലിലാണ് അനിൽ ആന്റണി ബിജെപിയിൽ അം​ഗത്വമെടുത്തത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഡിനേറ്ററുമായിരുന്നു അനിൽ ആന്റണി. ​​ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കു പിന്നാലെയാണ് അനിൽ ആന്റണി കോൺ​ഗ്രസുമായി തെറ്റിയത്. തുടർന്ന് കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.