മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു

0
171

തളിപ്പറമ്പ് പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫയാണ്(38)മരിച്ചത്.

ഇന്ന് രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.