ആശുപത്രിയിൽ പോവാതെ വീട്ടിൽ വച്ചു പ്രസവമെടുത്ത് ഭർത്താവ്; അമിതരക്തസ്രാവം, 27കാരി മരിച്ചു

0
326

ആശുപത്രിയിൽ പോവാതെ വീട്ടിൽ പ്രസവിച്ച യുവതി അമിതരക്തസ്രാവത്തെ തുടർന്നു മരിച്ചു. കൃഷ്ണഗിരി ജില്ലയിലെ പോച്ചാംപള്ളിക്കടുത്തു പുലിയാംപാട്ടിയിലാണു സംഭവം. മദേഷ് (30) എന്ന യുവാവിന്റെ ഭാര്യ എം.ലോകനായകിയാണു (27) മരിച്ചത്. ഇവരുടെ നവജാതശിശുവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ വച്ചു പ്രസവം എടുത്തതിനു പിന്നാലെ, അമിതരക്തസ്രാവത്തെ തുടർന്നു ബോധം നഷ്ടപ്പെട്ട യുവതിയെ ഭർത്താവ് പെരുഗോബനപള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ യുവതി അതിനോടകം മരിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറാണു യുവതിയുടെ മരണത്തിൽ പരാതി നൽകിയത്.