കിങ്സ് കപ്പ് ഇന്ത്യ ഇറാക്കിനെ നേരിടും

0
323

 തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇന്ത്യ ഇറാക്കിനെ നേരിടും. സെപ്റ്റംബർ ഏഴിനാണ് മത്സരം. അതേ ദിവസം നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയർ ലെബനനെയും നേരിടും.

സെപ്റ്റംബർ പത്തിനാണ് ഫൈനൽ. സെമിയിൽ തോൽക്കുന്ന ടീമുകൾ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരത്തിലും കളിക്കും.

ഡ്രോ ചട്ടങ്ങൾ പ്രകാരം, കൂട്ടത്തിൽ ഏറ്റവും ഉയർന്ന ഫിഫ റാങ്കിങ്ങുള്ള ഇറാക്കും (70) ആതിഥേയരായ തായ്‌ലൻഡും (113) വ്യത്യസ്ത മത്സരങ്ങളിൽ വരുന്നു. ഇന്ത്യയും (99) ലെബനനും (100) എതിരാളികളായും.

2010ൽ ബാഗ്ദാദിൽ നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിലാണ് ഇന്ത്യ അവസാനമായി ഇറാക്കിനെ നേരിട്ടത്. അന്നു സന്ദർശകർ എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റു.

ഇതിനു മുൻപ് 2019ലാണ് ഇന്ത്യ കിങ്സ് കപ്പിൽ പങ്കെടുത്തത്. അന്ന് തായ്‌ലൻഡിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടിയിരുന്നു.